Sunday, 23 June 2013

കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌. (ആഗസ്റ്റ്‌ 15/2013)

വായനശാലകളിലെ, കളിയിടങ്ങളിലെ, സ്വാഭാവികമായ സൌഹൃദകൂട്ടായ്മകള്‍ നമുക്ക് എന്നേ നഷ്ടപ്പെട്ടിരിയ്ക്കുന്നു. കൂട്ടത്തില്‍ കടുപ്പത്തിലൊരു ചായയ്ക്ക് പറഞ്ഞ് സൂര്യന് താഴെയുള്ള എല്ലാത്തിനെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന മലയാളിത്തവും...

പല കാരണങ്ങളാല്‍; ജോലിതിരക്കിനാല്‍, പ്രവാസത്താല്‍, നഷ്ടപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത അവസരങ്ങളെ മലയാളികള്‍ തിരിച്ചു പിടിച്ചത് ഇന്റര്‍നെറ്റ്‌ ലോകത്തെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വഴിയാണ്. സമകാലിക സാമൂഹിക,സാംസ്കാരിക വിഷയങ്ങളോട് നിരന്തരം പ്രതികരിയ്ക്കാന്‍, തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പങ്കുവയ്ക്കാന്‍ ഓണ്‍ലൈന്‍ മീഡിയകളെ ഉപയോഗപ്പെടുത്തുന്നവര്‍ ഇന്നേറെയാണ്. വിവിധ ജീവിത സാഹചര്യങ്ങളില്‍, ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ ജീവിയ്ക്കുന്ന, ഒരിയ്ക്കലും നേരില്‍ കണ്ടിട്ടുകൂടിയില്ലാത്തവര്‍ക്കിടയില്‍ വിലമതിയ്ക്കാനാകാത്ത സൌഹൃദങ്ങളാണ് ഇങ്ങനെ രൂപം കൊള്ളുന്നത്.

ബാലാരിഷ്ടതകള്‍ പിന്നിട്ട് ഒരു ബ്ലോഗിലോ ഗ്രൂപ്പിലോ ഫേസ്ബുക്ക് അക്കൗണ്ടിലോ ഒതുങ്ങി നില്‍ക്കാന്‍ ആകുന്നതിലും അപ്പുറത്തേക്ക് ഈ കൂട്ടായ്മ വളര്‍ന്നിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ ബ്ലോഗും ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ ലോകത്തോട് സംവദിക്കുന്ന ആളുകളുടെ വിശാലമായ ഒരു കൂട്ടായ്മയ്ക്ക് വീണ്ടും കളമൊരുക്കുകയാണ് കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ 2013.

കേരളത്തിൽ സാഹിത്യപരമായും സാമൂഹികശാസ്ത്രപരമായും എല്ലാം ഏറ്റവും കൂടുതൽ പഠന വിധേയമാക്കപ്പെട്ടിട്ടുള്ളത് കോഴിക്കോടാണെന്നു പറയുമ്പോൾ ചിലരെങ്കിലും ആശ്ചര്യപ്പെട്ടെക്കാം. പക്ഷെ താഴേക്ക്‌ വായിച്ചു പോകുമ്പോൾ കോഴിക്കോട് ഒരു ആർദ്ര സ്മരണയായി നമ്മിൽ നിറയുകയും,  ബാബുരാജും, എം.ടിയും, എസ്.കെയും, ബഷീറും തുടങ്ങി അനവധി പ്രതിഭാശാലികളുടെ ആത്മ സാക്ഷാത്കാരത്തിന് ഭൂമിക ഒരുക്കിയ ആ മണ്ണിൽ വെച്ച് ഓണ്‍ലൈൻ എഴുത്തുകാരുടെ ഒരു കൂടിച്ചേരലിന് അവസരം ലഭിക്കുന്നതിൽ നമ്മൾ അഭിമാനം കൊള്ളു കയും ചെയ്തേക്കാം.

എഴുത്തുകാർക്ക് എന്നുമൊരു വിസ്മയമായിരുന്നു കോഴിക്കോട്.  വന്നെത്തിയവര്‍ക്ക് അദ്ഭുതദേശവും. ഏറ്റവും സുരക്ഷിതമായ കേന്ദ്രമായിരുന്നു എന്നത് സഞ്ചാരികളെ വൻ തോതിൽ അങ്ങോട്ട്‌ ആകർഷിച്ചു. സഹസ്രാബ്ധങ്ങളിലൂടെയുള്ള വിവിധ സംസ്കാരങ്ങളുടെ ഈ കൂടിച്ചേരൽ കോഴിക്കോടിന് നൈതികതയും നന്മയും ഇഴചേർത്ത തനതായ ഒരു വിശേഷ സംസ്കാരം രൂപപ്പെടുത്തി. ആ സംസ്കാരമാണ് അനേകം പ്രതിഭാധനരെ കോഴിക്കോട്ടേക്ക് ആകർഷിച്ചതും, സ്വാധീനിച്ചതും.

ചൈനീസ്‌ സഞ്ചാരികളുടെയും പോർച്ചുഗീസുകാരനായ വാസ്കോഡിഗാമയുടെയും ആഗമനത്താൽ മാത്രമല്ല കോഴിക്കോട് ശ്രദ്ധേയമാകുന്നത് , യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തിൽ കുടിയേറിയത് കോഴിക്കോട്ടാണ് . അറബികളും തുർക്കികളും റോമാക്കാരും വിദേശങ്ങളിൽ നിന്ന് കോഴിക്കോട്ടു വന്നവരാണെങ്കിൽ പാർസികൾ, ഗുജറാത്തികൾ, മാർവാഡികൾ, തമിഴർ, തെലുങ്കർ എന്നിവർ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കച്ചവടത്തിനായി കോഴിക്കോട്ടെത്തി , വ്യാപാരത്തിനൊപ്പം സംസ്കാരങ്ങളുടെ കൊള്ള-കൊടുക്കലുകള്‍ക്കും കോഴിക്കോട് വേദിയായി. സാഹിത്യം മാത്രമല്ല , അനുഷ്ഠാനകലകൾ , തെയ്യം, മാപ്പിളക്കലകൾ, സംഗീതം, വടക്കൻപാട്ട്‌, കളരിപ്പയറ്റ്‌, കായികം, നാടകം, ചലച്ചിത്രം, റേഡിയോ, ദിനപത്രങ്ങൾ , എന്തിനു ഭക്ഷണ വിഭവങ്ങൾ വരെ പറഞ്ഞാ തീരാത്തത്ര വിശേഷങ്ങൾ കോഴിക്കോടിനുണ്ട്.

പ്രശാന്തമായ കടല്‍ത്തീരവും, ചരിത്രസ്മാരകങ്ങളും എല്ലാം ചേര്‍ന്ന് കോഴിക്കോടിനെ ഒരു പ്രധാന ടൂറിസം കേന്ദ്രമാക്കിയും മാറിക്കഴിഞ്ഞിരിക്കുന്നു. അസ്തമയമാസ്വദിക്കാന്‍ ഏറ്റവുമുചിതമാണ് കോഴിക്കോട് ബീച്ച്.

ഓണ്‍ലൈനിൽ ഇടപഴകുന്നവരുടെ , എഴുതുന്നവരുടെ , വായിക്കുന്നവരുടെ, സ്ക്രോൾ ചെയ്തു പോകുന്നവരുടെ ഒരു കൂടിച്ചേരൽ ..! അടച്ചിട്ട മുറികളിൽ നിന്ന് പുറത്തിറങ്ങി കോഴിക്കോട് നഗരത്തിന്റെ ഒരറ്റത്ത് നാം കൂടിചേരുമ്പോൾ അതിനൊരു കൗതുകമില്ലേ..? തീർച്ചയായും ഉണ്ട്. അത് തരുന്ന ഒരു പോസിറ്റിവ് എനർജി ഒത്തിരി കാലത്തേക്ക് നനുത്ത കുറെ ഓർമ്മകൾ നമ്മിൽ നിറച്ചേക്കാം.

അങ്ങനെ, ഓഗസ്റ്റ്‌ പതിനഞ്ചിന് നാം ഒത്തു കൂടുന്നു ..! കോഴിക്കോട് നഗരമാകട്ടെ അതിന്റെ മൗലികമായ സാംസ്‌കാരിക തനിമയോടെ നമ്മെ സ്വാഗതം ചെയ്യും...

കോഴിക്കോട് നഗരത്തിന്‍റെ തിരക്കില്‍ നിന്നല്‍പ്പം മാറി ഫറോക്കിനടുത്ത് ചെറുവണ്ണൂര്‍ ഭുവനേശ്വരി ഹാളിലാണ് ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ വളരെ സൌകര്യപ്രദമായ സ്ഥലത്താണ് നമ്മുടെ മീറ്റ്‌ കേന്ദ്രം.

ബസ്സിനാണ്‌ വരുന്നതെങ്കില്‍ ലിമിറ്റെഡ് ബസ്‌ സ്റ്റോപ്പ്‌ ആയ "കോയാസ്" സ്റ്റോപ്പില്‍ ഇറങ്ങി നൂറു മീറ്റര്‍ നടന്നാല്‍ ഹാളിലെത്താം. ട്രെയിനില്‍ വരുന്നവര്‍ക്ക് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ ഭുവനേശ്വരി ഹാളിലേക്ക്.

(ഫറോക്കിലേക്ക് എത്തിച്ചേരാന്‍ ഉള്ള ട്രെയിന്‍ സമയം അടക്കം യാത്രാസംബന്ധമായ വിവരങ്ങള്‍ മീറ്റ്‌ ബ്ലോഗില്‍ ഉടന്‍ ലഭ്യമാക്കും)


ഇന്‍റര്‍നെറ്റിന്‍റെ സ്വതന്ത്രലോകത്തെ ഊഷ്മളമായ സൌഹൃദങ്ങള്‍ സ്വാതന്ത്ര്യദിന പുലരിയില്‍ ഒത്തുചേരുന്ന ഈ കൂട്ടായ്മയിലേക്ക് എല്ലാവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന മുഴുവന്‍ പേരും ഈ പോസ്റ്റിനു താഴെ വിവരം  അറിയിക്കുമല്ലോ ?
                                                               ******

മീറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക. പത്രക്കാരന്‍: 9946451944

105 comments:

 1. ഇന്‍റര്‍നെറ്റിന്‍റെ സ്വതന്ത്രലോകത്തെ ഊഷ്മളമായ സൌഹൃദങ്ങള്‍ സ്വാതന്ത്ര്യദിന പുലരിയില്‍ ഒത്തുചേരുന്ന ഈ കൂട്ടായ്മയിലേക്ക് എല്ലാവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന മുഴുവന്‍ പേരും ഈ പോസ്റ്റിനു താഴെ വിവരം അറിയിക്കാന്‍ താല്‍പര്യപ്പെടുന്നു...

  ReplyDelete
  Replies
  1. എനിക്ക് ഒരിക്കല് കൂടി നഷ്ടപ്പെട്ടേക്കാവുന്ന ഒരു ബ്ലോഗുമീറ്റുകൂടി. ഈ പ്രവാസത്തില് ഉരുകിയൊലിക്കാനെല്ലാതെ ഒരിത്തിരി സ്നേഹം മറ്റുള്ളവരിലേക്ക് പകര്ന്നു നല്കാന് കഴിയാതെ പോകുമെല്ലോ എന്ന ഉള്വിളി.
   ഞാനും ശ്രമിക്കാം . അല്ല കോയേ, നമ്മളും കോഴിക്കോട്ടുകാരാ.....
   ഈ സ്വാതന്ത്രദിനത്തില് എന്റെ ജന്മദിനത്തോട് കൂടി ഒരു ബ്ലോഗ് മീറ്റ്. വരാതിരിക്കാതിരിക്കാന് പറ്റുമോ...എന്റെ എല്ലാവിധ അഭിവാദ്യങ്ങളും.

   Delete
  2. varanam ennu aagrahamund. paramaavadhi shramikkum.

   Delete
  3. മീറ്റു കഴിഞ്ഞപ്പൊ തുടങ്ങിയ വയറിന്റെ പ്രശ്നം ഇതുവരെ തീർന്നില്ല.....

   Delete
 2. വരാന്‍ ശ്രമിക്കാം..

  ReplyDelete
 3. കൊഴികോട്‌ :(
  തിരക്കുകൾ ഇല്ലെങ്കിൽ വരാമായിരുന്നു.. അനന്തപുരിയിൽ മതിയായിരുന്നു പരിപാടി..

  ReplyDelete
 4. ദാ ഏപ്പോഴേ വന്നു...

  ReplyDelete
 5. Best wishes..

  ReplyDelete
 6. Best wishes.

  ReplyDelete
 7. ശരീരം ഇവടെ ആണേലും മനസ്സ് അവിടെ ഉണ്ടാവും

  ReplyDelete
 8. വല്ല സുഖമില്ലായ്മയോ അപ്രതീക്ഷിതമായ അത്യാവശ്യങ്ങളോ വന്നുഭവിച്ചില്ലെങ്കിൽ തീർച്ചയായും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു. മീറ്റുകളിൽ പങ്കെടുക്കുന്നാത് സന്തോഷമുള്ള കാര്യമാണ്. കോഴിക്കോടൻ മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. മീറ്റിനു പോയവർക്ക് മീറ്റു കഴിഞ്ഞപ്പൊ തുടങ്ങിയ വയറിന്റെ പ്രശ്നം ഇതുവരെ തീർന്നിട്ടില്ല.....

   Delete
 9. നാട്ടില്‍ ഇതുവരെ ഒരു മീറ്റില്‍ പോലും പങ്കെടുത്തിട്ടില്ല...ആദ്യ മീറ്റ്‌ മ്മളെ കോഴിക്കോട് തന്നെയാവട്ടെ !!

  ReplyDelete
 10. മീറ്റിന്റെ സമയത്ത് നാട്ടിൽ ഉണ്ടാവും, സൌകര്യം അനുസരിച്ച് വരാൻ ശ്രമിക്കും.
  എല്ലാ ആശംസകളും !

  ReplyDelete
 11. നാട്ടില്‍ ആ സമയം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു!!!

  ഉണ്ടെങ്കില്‍ തീര്‍ച്ചയായും എത്തും :)

  ReplyDelete
 12. മറ്റു തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ വരും. എന്തായാലും ഈ സദുദ്യമത്തിനു ആശംസകള്‍ ...

  ReplyDelete
 13. Replies
  1. ദാ ദിവടെ.. :) https://maps.google.com/maps?q=Cheruvennur,+Kerala,+India%4011.1912724,75.82724819999999&z=10

   Delete
 14. varaan sramikkaammmm kettooooooooo

  ReplyDelete
  Replies
  1. കേട്ടു. വരണം കേട്ടോ ട്ടോ ട്ടോ

   Delete
 15. ആശംസകൾ.
  വളരെ ദുഖം ഉണ്ട്
  മറ്റൊരു അവസരം കൂടി നഷ്ടമായതിൽ
  അതെ ദിവസം ബാംഗ്ലൂരിൽ ഒഴിച്ചുകൂടാൻ
  പാടില്ലാത്ത അടുത്ത ബന്ധുവിന്റെ ഒരു വിവാഹത്തിൽ
  സംബന്ധിക്കേണ്ടതുണ്ട്.
  വിവരം ഫൈസൽ വിളിച്ചറിയിച്ചിരുന്നു.
  എല്ലാ പങ്കാളികൾക്കും തൽസമയത്തു
  എത്താനും എല്ലാം ഭംഗിയായി നടക്കാനും
  സർവ്വേശ്വരൻ സഹായിക്കട്ടെഎന്ന പ്രാർത്ഥന.
  എല്ലാവർക്കും ആശംസകൾ
  ഒപ്പം സംഘാടകർക്ക് പ്രത്യേക
  അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. വരേണ്ടതായിരുന്നു . .

   Delete
  2. മീറ്റിനു പോയവർക്ക് മീറ്റു കഴിഞ്ഞപ്പൊ തുടങ്ങിയ വയറിന്റെ പ്രശ്നം ഇതുവരെ തീർന്നിട്ടില്ല.....

   Delete
 16. ഇനി ദിനങ്ങള്‍ എണ്ണി കാത്തിരിക്കുക തന്നെ. ഇന്‍ ശാ അള്ളാഹു,

  ReplyDelete
  Replies
  1. കാത്തിരിപ്പ് വെറുതെയാകില്ല. സ്വാഗതം

   Delete
 17. Replies
  1. തീര്‍ച്ചയായും വരണം . .

   Delete
 18. Replies
  1. നിര്‍ബന്ധിക്കട്ടെ??

   Delete
 19. നിങ്ങളെയൊക്കെ സമ്മതിക്കണം. എങ്ങനെയാ ഇത്ര കൃത്യമായിട്ട്‌, വരാൻ പറ്റാത്ത ദിവസം തെരെഞ്ഞെടുക്കുന്നത്‌? :)

  ReplyDelete
  Replies
  1. ടിക്കറ്റ് എടുത്തു തരണോ....?

   Delete
 20. ആഗസ്റ്റ് 15
  നാട്ടിലുണ്ടാകും അന്ന്..
  അന്ന് നടക്കാനിരിക്കുന്ന ഒരു പരിപാടിയ്ക്ക് വേണ്ടിയാ പ്രധാനായും ഈ യാത്ര.
  എന്നാലും നിങ്ങളൊക്കെ അവിടെ വൈകുന്നേരം വരെ ഉണ്ടാവുംച്ചാല്‍ ഉച്ചയ്ക്ക് ശേഷം എത്താന്‍ ശ്രമിക്കാം..
  അറിയിക്കുമല്ലൊ കൂടുതല്‍ വിവരങ്ങള്‍...

  ReplyDelete
  Replies
  1. ഒരില മാറ്റി വച്ചേക്കാം, ധൈര്യമായി ഇങ്ങു പോന്നോള്ളൂ

   Delete
 21. അസാധാരണമായൊന്നും സംഭവിച്ചില്ലെങ്കിൽ എത്തുന്നതായിരിക്കുമെന്നറിയിക്കാൻ സന്തോഷം!

  ReplyDelete
 22. എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. ആശംസ സ്വീകരിക്കുന്നു. പങ്കാളിത്തം ?

   Delete
 23. "വായനശാലകളിലെ, കളിയിടങ്ങളിലെ, സ്വാഭാവികമായ സൌഹൃദകൂട്ടായ്മകള്‍ നമുക്ക് എന്നേ നഷ്ടപ്പെട്ടിരിയ്ക്കുന്നു. കൂട്ടത്തില്‍ കടുപ്പത്തിലൊരു ചായയ്ക്ക് പറഞ്ഞ് സൂര്യന് താഴെയുള്ള എല്ലാത്തിനെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന മലയാളിത്തവും...

  പല കാരണങ്ങളാല്‍; ജോലിതിരക്കിനാല്‍, പ്രവാസത്താല്‍, നഷ്ടപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത അവസരങ്ങളെ മലയാളികള്‍ തിരിച്ചു പിടിച്ചത് ഇന്റര്‍നെറ്റ്‌ ലോകത്തെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വഴിയാണ്."

  പൊട്ടത്തരം ആരുപറഞ്ഞു ഇതൊക്കെ !!!?

  ReplyDelete
  Replies
  1. ചില പൊട്ടത്തരങ്ങള്‍ അങ്ങനെയാണ്. . . ചിലര്‍ക്ക് മനസ്സിലാവുകയെ ഇല്ല

   Delete
  2. അതേയതെ,
   മീറ്റിനു പോയവർക്ക് മീറ്റു കഴിഞ്ഞപ്പൊ തുടങ്ങിയ വയറിന്റെ പ്രശ്നം ഇതുവരെ തീർന്നിട്ടില്ല.....

   Delete
 24. അസാധാരണമായൊന്നും സംഭവിച്ചില്ലെങ്കിൽ എത്തുന്നതായിരിക്കുമെന്നറിയിക്കാൻ സന്തോഷം!
  എല്ലാ വിധ ആശംസകളും നേരുന്നു.
  www.hrdyam.blogspot.com

  ReplyDelete
 25. ബ്ലോഗ്‌ മീറ്റുകളുടെ വാർത്തകൾ ഇവിടെയിരുന്നു വായിക്കുവാൻ മാത്രമാണ് എൻറെ യോഗം എന്ന് തോന്നുന്നു. എപ്പോഴെങ്കിലും നാട്ടിൽ വരുന്ന സമയത്തായിരുന്നു എങ്കിൽ തീർച്ചയായും എത്തുന്നതായിരിക്കും. വരാൻ സാധിക്കില്ല എങ്കിലും എല്ലാവിധ ആശംസകളും . കോഴിക്കോടൻ മീറ്റും മാറ്റ് കൂടിയ ബ്ലോഗ്‌ മീറ്റ്‌ തന്നെ ആകട്ടെ..

  ReplyDelete
  Replies
  1. സമയമുണ്ടാക്കി വരാന്‍ ശ്രമിക്കൂ. ഇതൊക്കെയല്ലേ ഒരു ത്രില്‍ ?

   Delete
 26. പത്രക്കാരാ! കുട്ടാ! ഒന്നുമില്ലെങ്കിലും അന്ന് രാത്രി കണ്ണൂരിൽ കിടന്ന് കറങ്ങിയതും റ്റി.ബി. മുറിയിൽ കയറി എവിടെന്നോ വന്ന ഒരു പെണ്ണിനോട് ഇത് ഏത് ബ്ലോഗാ എന്ന് ചോദിച്ചതെങ്കിലും ഓർമ്മിച്ച്ഇരുന്നെങ്കിൽ ആദ്യം എന്നെ ഈ മീറ്റിനെ കുറിച്ച് അറിയിക്കുമായിരുന്നു. അത്കൊണ്ട് ശക്തിയായ പ്രതിഷേധത്തിലാണ് ഞാൻ. ഞാനില്ലെങ്കിൽ എന്ത് മീറ്റ് എന്ന് കരുതി ഇൻഷാ അല്ലാ എത്താൻ നോക്കും. അന്നത്തെ ആ ബാല്യക്കാരനെന്തിയേ?

  ReplyDelete
  Replies
  1. ഞാന്‍ സമന്‍സ് അയച്ചിരുന്നല്ലോ? ഇനി പ്രൊഡക്ഷന്‍ വാറണ്ട് കൊണ്ട് വരേണ്ടി വരോ?

   Delete
 27. ദേവൂട്ടി വരൂട്ടോ....

  ReplyDelete
 28. കോഴിക്കോട് ബ്ലോഗേര്സ് മീറ്റ്‌ ഉണ്ട്. എന്ന് പറഞ്ഞപ്പോൾ മകന്റെ ചോദ്യം. ചെന്നൈയിൽ നിന്ന് അവിടം വരെ പോയിട്ട് എന്ത് കിട്ടാനാണ്‌?പിന്നെ എങ്ങനെ വരും?

  ReplyDelete
  Replies
  1. "അതൊക്കെയല്ലേ ഇതിന്‍റെ ഒരു അത്" എന്ന് മറുചോദ്യം ചോതിച്ചു നേരെ ഇങ്ങു പോരൂ

   Delete
 29. പെരുന്നാള്‍ പിറ്റേന്നോ മറ്റോ വെച്ചിരുന്നെങ്കില്‍ പെരുന്നാളിനു നാട്ടില്‍ കൂടാന്‍ വരുന്ന ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനും കൂടെ പങ്കെടുക്കാമായിരുന്നു...ഇതിപ്പോ വല്ലാത്ത ഒരു ഡേറ്റ് ആയിപ്പോയ്...
  any way all the best!


  ReplyDelete
  Replies
  1. ഒന്ന് അഡ്ജസ്റ്റ് ചെയ്യേന്റെ നൌഷാദിക്കാ. .
   എങ്ങനേലും എത്താന്‍ നോക്കൂ

   Delete
 30. കേട്ട് മാത്രം പരിചയമുള്ള ബ്ലോഗേർസ് മീറ്റ് ... ആദ്യമായി പങ്കെടുക്കാൻ പറ്റുന്നതിന്റെ ആവേശത്തിലാണ് ഞാൻ ... എന്നെ ആര്ക്കും അറിയില്ലെങ്കിലും എനിക്ക് പരിചയമുള്ള ഒരുപാട് പേര് ഉണ്ടാവുമെന്ന വിശ്വാസത്തോടെ ...:) അവരെ കാണാമെന്ന പ്രതീക്ഷയോടെ .. ഒരു പ്രിയപ്പെട്ട യാത്രയ്ക്ക് ഉള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു ..:)

  ReplyDelete
  Replies
  1. ഇങ്ങനെയൊക്കെയല്ലേ പരിചയപ്പെടുന്നത് ? ധൈര്യമായി ഇങ്ങു പോന്നോള്ളൂ . . .

   Delete
 31. വരാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു

  ReplyDelete
 32. ഉറപ്പായും വരും

  ReplyDelete
 33. ഞാനും ഉണ്ട്. ആദ്യമായാണ്‌ എനിക്ക് ഇങ്ങനെ ഒരു അവസരം ഒത്തു വരുന്നത്. തീര്‍ച്ചയായും വരും .

  ReplyDelete
  Replies
  1. എത്ര മണിക്ക് തുടങ്ങി എപ്പോള്‍ തീരും എന്നൊന്നും കണ്ടില്ല...എന്നെപ്പോലെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് വന്നു പങ്കെടുത്തു തിരിച്ചു പോകല്‍ കുറച്ചു പ്രയാസമാണ് .സമയം അറിയിക്കുമല്ലോ

   Delete
  2. ഒന്‍പതു മണിയ്ക്ക് എങ്കിലും തുടങ്ങണം എന്നാണു ആലോചിക്കുന്നത്. നാല് മണിയോടെ അവസാനിപ്പിക്കാം. ബാക്കി വിവരങ്ങള്‍ അറിയിക്കാം

   Delete
 34. varanamennu valiya aagraham..shramikkum..therchayayum...
  Trivandrum to kozhikkodu Train details tharanam
  ourangaseeb
  thiruvanandapuram..

  ReplyDelete
 35. മീറ്റിന് ഈറ്റുണ്ടോ...?

  ReplyDelete
  Replies
  1. മീറ്റിനു പോയവർക്ക് മീറ്റു കഴിഞ്ഞപ്പൊ തുടങ്ങിയ വയറിന്റെ പ്രശ്നം ഇതുവരെ തീർന്നിട്ടില്ല.....

   Delete
 36. ഈ വിനീതനും ഉണ്ടാകും..

  ReplyDelete
 37. അകമ്പാടം പറഞ്ഞപോലെ പെരുന്നാൾ പിറ്റേന്നോ മറ്റോ ആയിരുന്നെങ്കിൽ കുറെ ഗൾഫ് ബ്ലോഗേഴ്സിനുകൂടി മീറ്റാമായിരുന്നു.. ഇതിപ്പൊ വല്ലാത്ത ശതിയായിപ്പോയി.. പെരുന്നാളവധി കഴിഞ്ഞ് തിരിച്ച് വരാനുള്ള ഡേറ്റാണല്ലോ.. എങ്കിലും തിരോന്തരത്തൂന്ന് ഒരാളും കൂടി ഉണ്ടെന്ന് കൂട്ടിക്കോ..

  ReplyDelete
  Replies
  1. ഒന്ന് അഡ്ജസ്റ്റ് ചെയ്ത് ഇങ്ങു പോരൂ

   Delete
 38. Replies
  1. ആശംസകള്‍ക്ക് നന്ദി, പങ്കാളിത്തം ?

   Delete
 39. അതേയ്.. പത്രക്കാരാ.. ഒന്ന് ചോദിക്കട്ടെ.. സുന്നത്തു നോമ്പ് തീരുമോ അപ്പോഴേക്കും? ഇല്ലെങ്കിൽ വീട്ടിൽ പ്രശ്നമാക്കും.. തീർന്നെങ്കിൽ തീർച്ചയായും ഞാനുമുണ്ടാകും..എന്താപ്പോ ചെയ്യാ...?!!

  ReplyDelete
  Replies
  1. പെരുന്നാളിന് ശേഷമാണ് പരിപാടി. ഓഗസ്റ്റ്‌ പതിനഞ്ച്. ഒന്ന് കണക്കു കൂട്ടി നോക്കൂ(ഞാന്‍ കണക്കില്‍ വീക്കാ)

   Delete
 40. അയ്യേ.. ഞാനിതുവരെ ഇവിടെ കമന്റിയില്ലേ? എപ്പൊ വന്നു എന്നു ചോദിച്ചാൽ മതി.. മ്മടെ പഴേ തട്ടകല്ലേ കോയാ ഈ കോയിക്കോട്.. മ്മക്ക് ഉഷാറാക്കാടോ.. കോയി ബിരിയാണി കിട്ടിയാൽ പെരുത്ത് സന്തോഷം... ഇല്ലെങ്കി മിനിമം ഉന്നക്കായെങ്കിലും കിട്ടണം..

  ReplyDelete
 41. വരാന്ന് പറഞ്ഞിട്ട് വരാതിരിക്കരുതല്ലോ.
  എംകിലും നാം പലപ്പോഴും മഠിയില്‍ചാലിച്ച് പറയാറുള്ള "നോക്കട്ടെ" എന്ന പദത്തിനപ്പുറം ഒരു താല്‍പര്യം.

  ReplyDelete
 42. ഓഗസ്റ്റ്‌ പതിനഞ്ച് കൊഴിക്കോട് ഓണ്‍ലൈന്‍ മീറ്റ്‌ ഇങ്ങടുത്തെത്തി. പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്- മീറ്റ്‌ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ ഉള്ള വഴി താഴെ പറയുന്നു.

  തിരുവനന്തപുരം ഭാഗത്ത്‌ നിന്ന് വരുന്നവര്‍ക്ക്
  ==================================
  കോഴിക്കോടിനു ഏതാണ്ട് പത്ത് കിലോമീറ്റര്‍ മുന്‍പാണ് ചെറുവണ്ണൂര്‍.., ബസ്സിനാണ്‌ വരുന്നതെങ്കില്‍ രാമനാട്ടുകരയ്ക്ക് ശേഷമുള്ള "കൊയാസ്" സ്റ്റോപ്പില്‍ ആണ് ഇറങ്ങേണ്ടത്. ബസ് സ്റ്റോപ്പില്‍ നിന്നും നൂറു മീറ്റര്‍ ദൂരമേയുള്ളൂ മീറ്റ്‌ സ്ഥലത്തേക്ക്. സൂപ്പര്‍ഫാസ്റ്റ് ബസ് ആണെങ്കില്‍ "കോയാസ്" നിര്‍ത്തുമോ എന്ന് ചോദിക്കുന്നത് നന്നാകും, നിര്‍ത്തില്ല എന്നാണെങ്കില്‍ "രാമനാട്ടുകര" ഇറങ്ങി കോഴിക്കോട് ഭാഗത്തേക്കുള്ള ലോക്കല്‍ ബസ് കേറി "കോയാസ്" ഇറങ്ങാം....

  ഇനി ട്രെയിന്‍ ആണെങ്കില്‍ "ഫറോക്ക്" സ്റ്റേഷനില്‍ ഇറങ്ങണം. അവിടെ നിന്നും രണ്ടു കിലോമീറ്റര്‍ താഴെ ദൂരത്തിലാണ് ചെറുവണ്ണൂര്‍(, (കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്‌ ആയാലും ഓട്ടോ ആയാലും മിനിമം ചാര്‍ജ്).

  കാസര്‍കോട്‌ ഭാഗത്ത് നിന്നും വരുന്നവര്‍..
  ==============================
  ബസ് ആണെങ്കില്‍ കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ എത്തി തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സില്‍ കയറി "കോയാസ്" ഇറങ്ങുക. ചെറിയ ദൂരം ആയതിനാല്‍ ലോക്കല്‍ ബസ് ആകും നന്നാകുക. (മഞ്ചേരി, കൊണ്ടോട്ടി, തിരൂര്‍ പോകുന്ന ബസ്സുകള്‍) ആയാല്‍ നല്ലത്).

  ട്രെയിനില്‍ ആണെങ്കില്‍ കോഴിക്കോടിനു തൊട്ടു ശേഷമുള്ള സ്റ്റോപ്പ്‌ ആണ് "ഫറോക്ക്". അവിടെ ഇറങ്ങി ഓട്ടോ വിളിച്ചാല്‍ ചെറുവണ്ണൂര്‍ രണ്ടു കിലോമീറ്റര്‍ ദൂരമേയുള്ളൂ.

  കോഴിക്കോട് ട്രെയിന്‍ ഇറങ്ങി ബസ്സിന് വരാന്‍ ആണ് പരിപാടി എങ്കില്‍ പുതിയ സ്റ്റാന്‍ഡിലേക്ക് പോകേണ്ടതില്ല, റെയില്‍വേ സ്റ്റേഷന് അടുത്തുള്ള സ്റ്റോപ്പില്‍ നിന്നും സിറ്റി ബസ് കിട്ടും. "ഫറോക്ക്" ഭാഗത്തേക്കുള്ള ബസ് കേറിയാല്‍ ചെറുവണ്ണൂര്‍ ഇറങ്ങാം.

  ഇനി വഴിയില്‍ ആരോടെങ്കിലും വഴി ചോദിക്കാന്‍ തോന്നിയാല്‍ സ്ഥലം മറക്കണ്ട "ചെറുവണ്ണൂര്‍ ഭുവനേശ്വരി ഹാള്‍","

  ഏവര്‍ക്കും സ്നേഹ സ്വാഗതം . . .

  ReplyDelete
 43. സുഹൃത്തുക്കളെ ,മീറ്റിന് ക്ഷണിച്ചതിനു ആദ്യമേ നന്ദി അറിയിക്കട്ടെ.
  ബ്ലോഗേഴ്സ് കൂട്ടായ്മകളുടെ മീറ്റുകള്‍ കേരളത്തില്‍ പലേടത്തും സംഘടിപ്പിക്കുമ്പോഴും അതിലേക്കൊക്കെ ക്ഷണവും കിട്ടാറുണ്ട്.പക്ഷെ അതിലൊന്നും നിര്‍ഭാഗ്യവശാല്‍ പങ്കെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അപ്പോഴൊന്നും നാട്ടിലുണ്ടാവാര്‍ഇല്ല . ഇക്കുറിയും സന്തോഷപൂര്‍വ്വം നിരസിക്കാനെ എനിക്ക് നിര്‍വ്വാഹമുള്ളൂ എന്ന് ഖേദത്തോടെ അറിയിക്കട്ടെ.
  മീറ്റിന് എല്ലാവിധവിജയാശംസകളും നേരുന്നു.
  പങ്കെടുത്തില്ലെങ്കിലും പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുമല്ലോ.

  ReplyDelete
 44. വരുന്നുണ്ട്

  ReplyDelete
 45. വന്നാലോ?
  വേണോ..

  വാരാൻ .. അല്ല, വരാൻ നോക്കാം.

  ReplyDelete
 46. Oru 3 days koodi kazhinju aayirunnenkil ennu thonnipppoyi..... paripaadiyil maattam varithaan committikk poornna adhikaaramunsallo, alle... date change aayirunnenkil ennu aagrahichu pokunnu... any wayy bst wshssss.... Asin Attingal.....

  ReplyDelete
 47. വരണമെന്ന് ആഗ്രഹമുണ്ട്.എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. ആശംസയ്ക്ക് നന്ദി, പങ്കാളിത്തം ഉറപ്പാക്കൂ

   Delete
 48. കോഴിക്കോട്ടേക്ക് വന്ന് വഴിയില്‍ മീറ്റുന്ന എല്ലാ ബൂലോകര്‍ക്കും ആശംസകള്‍.ആഗസ്ത് 15 ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാവരും സ്വാതന്ത്ര്യം ആവോളം നുകരുക.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് കോളേജില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഉള്ളതിനാല്‍ പത്രക്കാരാ സോറി.

  ReplyDelete
  Replies
  1. എന്നാലും വൈകീട്ടൊന്ന് ?

   Delete
 49. ഇവിടെയിരുന്നു ആശംസകള്‍ നേരാനല്ലേ കഴിയൂ... :(

  ReplyDelete
 50. എല്ലാ വിധ ഭാവുകങ്ങളും.

  ReplyDelete
 51. varaan saadhikkaathathil ghedamund~.....ella vidha aasamsakalum..........

  ReplyDelete
 52. ഇവിടെയിരുന്നു ആശംസകള്‍ നേരാനല്ലേ കഴിയൂ

  ReplyDelete
 53. മീറ്റു കഴിഞ്ഞപ്പൊ തുടങ്ങിയ വയറിന്റെ പ്രശ്നം ഇതുവരെ തീർന്നില്ല.....

  ReplyDelete
  Replies
  1. അതേയതെ....
   മീറ്റിനു പോയവർക്ക് മീറ്റു കഴിഞ്ഞപ്പൊ തുടങ്ങിയ വയറിന്റെ പ്രശ്നം ഇതുവരെ തീർന്നിട്ടില്ല.....

   Delete